കേരളത്തിൽ ലോക്ഡൗൺ; അതിർത്തികൾ അടച്ചിടും, പൊതുഗതാഗതമില്ല: മുഖ്യമന്ത്രി

0
149

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായി ലോക്ഡൗൺ (അടച്ചിടൽ) ആയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ഇതുവരെ ബാധിച്ചവർ 95 ആയി. നേരത്തെ 4 പേർ രോഗവിമുക്തരായി. കാസർകോട്–19, എറണാകുളം–2, കണ്ണൂർ– 5, പത്തനംതിട്ട– 1, തൃശൂർ– 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതിൽ 25 പേർ ദുബായിൽനിന്ന് വന്നവരാണ്. അസാധാരണമായ സാഹര്യത്തിലേക്ക് സംസ്ഥാനം പോകുകയാണ്. മാർച്ച് 31വരെ കേരളമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. തുടർന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും. അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്ററന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകും.

English Summary: Kerala declared lockdown to prevent Covid 19 says CM Pinarayi Vijayan

LEAVE A REPLY

Please enter your comment!
Please enter your name here